ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷാ ഫലം ജൂലൈ 17ന്
2026 മാർച്ചിൽ നടന്ന ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷയുടെ ഫലം ജൂലൈ 17ന് പ്രസിദ്ധീകരിക്കും. പരീക്ഷാ ഫലം results.hse.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും. Dt. 15/07/2026
************************
കൊച്ചുകൂട്ടുകാർക്ക് കൃഷിയുടെ ആദ്യാക്ഷരം കുറിക്കാൻ 'കനിപ്പന്തൽ'; സംസ്ഥാനത്തെ 2,921 വിദ്യാലയങ്ങളിൽ പഴവർഗ്ഗ പോഷകത്തോട്ടങ്ങൾ
കൊച്ചുകൂട്ടുകാർക്ക് കൃഷിയുടെ ആദ്യാക്ഷരം കുറിക്കാൻ 'കനിപ്പന്തൽ'; സംസ്ഥാനത്തെ 2,921 വിദ്യാലയങ്ങളിൽ പഴവർഗ്ഗ പോഷകത്തോട്ടങ്ങൾ **സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17-ന് വയനാട് കൽപ്പറ്റയിൽ കുട്ടികളിൽ പോഷകസുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാലയങ്ങളിൽ ഫലവൃക്ഷ സംസ്‌കാരം വളർത്തുന്നതിനുമായി കൃഷിവകുപ്പ് നടപ്പാക്കുന്ന 'കനിപ്പന്തൽ - ഇനി വിദ്യാലയങ്ങളിലും' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17-ന് വയനാട് കൽപ്പറ്റയിലെ എസ് കെ എം ജെ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ഐ സി ബാലകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പഴവർഗ്ഗ പോഷകത്തോട്ട പദ്ധതിയിലൂടെയാണ് 'കനിപ്പന്തൽ - ഇനി വിദ്യാലയങ്ങളിലും' പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 2,921 തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലായി പഴവർഗ്ഗ പോഷകത്തോട്ടങ്ങൾ സ്ഥാപിക്കും. ഓരോ ജില്ലയിലും ശരാശരി 300 യൂണിറ്റുകൾ വീതം സ്ഥാപിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുണ്ട്. പോഷകത്തോട്ടം ഒരുക്കുന്നതിനാവശ്യമായ ഫലവൃക്ഷത്തൈകൾ കൃഷിവകുപ്പ് സൗജന്യമായി വിതരണം ചെയ്യും. മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, പാഷൻ ഫ്രൂട്ട് തുടങ്ങിയ വിവിധ ഫലവൃക്ഷങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ നട്ടുപിടിപ്പിക്കുക. ഫലവൃക്ഷത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫലവൃക്ഷത്തൈകൾ കൃഷി വകുപ്പ് സൗജന്യമായി വിതരണം ചെയ്യും. കുട്ടികൾക്ക് പോഷകസമൃദ്ധമായ പഴങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കൃഷിയോടും പ്രകൃതിയോടും പരിസ്ഥിതിയോടും താൽപര്യം വളർത്തുക, ഫലവൃക്ഷ സംരക്ഷണ സംസ്‌കാരം വിദ്യാലയങ്ങളിൽ വളർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിദ്യാലയ ക്യാമ്പസുകളെ ആരോഗ്യകരവും ഹരിതസമൃദ്ധവുമായ പഠനാന്തരീക്ഷമാക്കി മാറ്റുന്നതിനൊപ്പം, വിദ്യാർത്ഥികളിൽ പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വളർത്താനും പദ്ധതി സഹായകരമാകും. കൃഷി വകുപ്പ് പദ്ധതി എന്നതിലുപരി, വിദ്യാർത്ഥികളെ പ്രകൃതിയോടും കൃഷിയോടും നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളോടും കൂടുതൽ അടുപ്പിക്കുകയും അനാരോഗ്യകരമായ പ്രവണതകളിൽ നിന്ന് നല്ല ജീവിതശൈലിയിലേക്ക് നയിക്കുകയും ചെയ്യുന്ന സാമൂഹിക ഇടപെടൽ കൂടിയായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജനപ്രതിനിധികൾ, കൃഷി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, വി എഫ് പി സി കെ. പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. Dt. 15/07/2026
************************
കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്കുള്ള പ്രവേശനം
സ്വകാര്യ സ്വാശ്രയ ആർക്കിടെക്ചർ കോളേജ് മാനേജ്മെന്റുകളുമായി സർക്കാർ ഏർപ്പെട്ടിട്ടുള്ള കരാറിനു വിധേയമായി സ്വകാര്യ സ്വാശ്രയ ആർക്കിടെക്ചർ കോളേജുകളിലെ നിശ്ചിത ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും യോഗ്യരായ വിദ്യാർത്ഥികൾക്കായി കേന്ദ്രീകൃത പ്രക്രിയയിലൂടെ അലോട്ട്മെന്റ് നടത്തും. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2332120 | 0471-2338487. Dt. 15/07/2026
************************
അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാർഥികളുടെ തുടർപഠനം, പ്രത്യേക ഇളവ് ഇക്കൊല്ലം മാത്രം
അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2026 - 2027 അധ്യയന വർഷത്തേക്ക് മാത്രം ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി സി) ഇല്ലാതെ അംഗീകൃത സ്‌കൂളുകളിൽ പ്രവേശനത്തിന് സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു ഉത്തരവായി. അടുത്ത അധ്യയന വർഷം മുതൽ ഈ ആനുകൂല്യം ലഭിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കാൻ അനുമതിയില്ല. ഇത്തരം സ്‌കൂളുകളിൽ നിന്ന് ടി സി ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇത്തവണ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയത്. ഇതനുസരിച്ച് രണ്ട് മുതൽ എട്ടാം ക്ലാസ് വരെ പ്രായത്തിന്റെ അടിസ്ഥാനത്തിലും, ഒൻപതും പത്തും ക്ലാസുകളിലേക്ക് പ്രായവും പ്രവേശന പരീക്ഷയും അടിസ്ഥാനമാക്കിയും പ്രവേശനം നൽകും. എന്നാൽ 2027 മുതൽ ടി സി ഇല്ലാതെ പ്രവേശനത്തിന് ഇളവ് ഉണ്ടാകില്ലെന്നും, അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളെ ഈ വർഷം തന്നെ അംഗീകൃത സ്‌കൂളുകളിലേക്ക് മാറ്റിച്ചേർക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. Dt. 14/07/2026
************************
അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2026-ലെ ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്സിലേയ്ക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിയ്ക്കകം കാറ്റഗറി/ കമ്മ്യൂണിറ്റി/ നേറ്റിവിറ്റി/ വരുമാനം/ പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് അന്തിമ കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് 'KEAM 2026-Candidate Portal' -ലെ 'Category List' എന്ന മെനു ക്ലിക്ക് ചെയ്ത് കാറ്റഗറി ലിസ്റ്റ് കാണാം. വിശദ വിവരങ്ങൾക്ക്: 0471-2332120, 2338487. Dt. 14/07/2026
************************
കെ.എസ്.ഇ.ബി പോസ്റ്റുകളിലെ കമ്യൂണിക്കേഷൻ കേബിളുകൾ: സുരക്ഷ ഉറപ്പാക്കാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ പുറത്തിറക്കി
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ (കെ.എസ്.ഇ.ബി) വൈദ്യുത പോസ്റ്റുകളിലും സ്വതന്ത്രമായി സ്ഥാപിച്ച പോസ്റ്റുകളിലും സ്ഥാപിച്ചിട്ടുള്ള കേബിൾ ടി.വി., ഇന്റർനെറ്റ് സേവനദാതാക്കളുടെ കമ്യൂണിക്കേഷൻ കേബിളുകളുടെ സുരക്ഷ, നിയന്ത്രണം, നിരീക്ഷണം, അപകടകരമായ കേബിളുകൾ നീക്കം ചെയ്യൽ എന്നിവ ഉറപ്പാക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (എസ്.ഒ.പി.) സർക്കാർ പുറത്തിറക്കി. തൂങ്ങിക്കിടക്കുന്ന കേബിളുകൾ പൊതുജനങ്ങൾക്ക് സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷൻ നൽകിയ നിർദേശത്തെ തുടർന്നാണ് സർക്കാർ നടപടി. ഇതിന്റെ ഭാഗമായി പൊലീസ്, തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, കെ.എസ്.ഇ.ബി. എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് എസ്.ഒ.പി. രൂപീകരിച്ചത്. എസ്.ഒ.പി. പ്രകാരം സംസ്ഥാനതലത്തിൽ ജില്ലാ, താലൂക്ക് തല മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കും. ജില്ലാ തലത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിലും താലൂക്ക് തലത്തിൽ തഹസിൽദാരുടെ അധ്യക്ഷതയിലുമാണ് കമ്മിറ്റികൾ പ്രവർത്തിക്കുക. കേബിൾ ശൃംഖലകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തുക, അനധികൃതവും അപകടകരവുമായ കേബിളുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുക എന്നിവയാണ് ഇവയുടെ പ്രധാന ചുമതലകൾ. കെ.എസ്.ഇ.ബി. പോസ്റ്റുകളിലോ സ്വതന്ത്ര പോസ്റ്റുകളിലോ സ്ഥാപിക്കുന്ന എല്ലാ അംഗീകൃത കമ്യൂണിക്കേഷൻ കേബിളുകളിലും ഓപ്പറേറ്ററുടെ പേര്, ലൈസൻസ്/രജിസ്‌ട്രേഷൻ നമ്പർ, അടിയന്തര ബന്ധപ്പെടാനുള്ള നമ്പർ, പ്രത്യേക തിരിച്ചറിയൽ കോഡ് എന്നിവ ഉൾപ്പെടുത്തിയ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ടാഗ് നിർബന്ധമാക്കി. കെ.എസ്.ഇ.ബി. പോസ്റ്റുകളിൽ അനധികൃത കേബിളുകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട കേബിൾ ടി.വി. ഓപ്പറേറ്റർക്കോ ഇന്റർനെറ്റ് സേവനദാതാവിനോ 15 ദിവസത്തിനകം നീക്കം ചെയ്യാൻ നോട്ടീസ് നൽകും. നിർദേശിച്ച സമയത്തിനുള്ളിൽ നീക്കം ചെയ്യാത്ത പക്ഷം കെ.എസ്.ഇ.ബി. തന്നെ കേബിളുകൾ മുറിച്ചുമാറ്റും. പൊതുസുരക്ഷയ്ക്ക് അടിയന്തര ഭീഷണിയാണെങ്കിൽ നോട്ടീസ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ കേബിളുകൾ നീക്കം ചെയ്യാനും വ്യവസ്ഥയുണ്ട്. സ്വതന്ത്ര പോസ്റ്റുകളിലെ അനധികൃത കേബിളുകൾ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ മേൽനോട്ടത്തിൽ നീക്കം ചെയ്യും. താലൂക്ക് തലത്തിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ, അപകടകരമായ സ്ഥാപനം, റോഡ് തടസ്സങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പരാതികൾ നൽകാൻ പൊതുജനങ്ങൾക്ക് പ്രത്യേക പരാതി പരിഹാര സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കും. അടിയന്തര അപകടസാധ്യതയുള്ള പരാതികൾ ആറു മണിക്കൂറിനകം പരിശോധിച്ച് 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നും എസ്.ഒ.പി. നിർദേശിക്കുന്നു. കേബിൾ ടി.വി. ഓപ്പറേറ്റർമാരും ഇന്റർനെറ്റ് സേവനദാതാക്കളും സാധുവായ ലൈസൻസുകളും അനുമതികളും നിലനിർത്തുകയും കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ 2023-ലെ സുരക്ഷാ ചട്ടങ്ങൾ പാലിക്കുകയും വേണം. കേബിളുകളുടെ സുരക്ഷിത പരിപാലനം, തൂങ്ങിക്കിടക്കുന്നത് ഒഴിവാക്കൽ, ഉപേക്ഷിക്കപ്പെട്ട കേബിളുകൾ നീക്കം ചെയ്യൽ, വാർഷിക സുരക്ഷാ സ്വയംസാക്ഷ്യപത്രം സമർപ്പിക്കൽ എന്നിവയും നിർബന്ധമാക്കിയിട്ടുണ്ട്. 2023-ലെ കേന്ദ്ര വൈദ്യുതി അതോറിറ്റി ചട്ടങ്ങൾ നിലവിൽ വന്നതിന് ശേഷം സ്ഥാപിക്കുന്ന എല്ലാ പുതിയ കമ്യൂണിക്കേഷൻ കേബിളുകൾക്കും പുതുക്കിയ സുരക്ഷാ അകല മാനദണ്ഡങ്ങൾ കർശനമായി ബാധകമായിരിക്കും. തുടർച്ചയായി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ വൈദ്യുതി നിയമം, 2003, കേന്ദ്ര വൈദ്യുതി അതോറിറ്റി ചട്ടങ്ങൾ, ആവശ്യമായ സാഹചര്യങ്ങളിൽ ദുരന്തനിവാരണ നിയമം, 2005 എന്നിവ ഉൾപ്പെടെയുള്ള നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. Dt. 14/07/2026
************************
ശുചീകരണ തൊഴിലാളികളുടെ മക്കൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ശുചീകരണ തൊഴിലിൽ ഏർപ്പെടുന്നവരുടെ മക്കൾക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിക്കായി ഒന്നാം ഘട്ട അപേക്ഷ ക്ഷണിച്ചു. 2026-27 അധ്യയന വർഷം സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ആഗസ്റ്റ് 15നകം അപേക്ഷിക്കണം. പദ്ധതിക്ക് ജാതി/മത/ വരുമാന പരിഗണനകളില്ല. അപേക്ഷകൾ സ്‌കൂളിൽ നിന്നും ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഓൺലൈനായി നൽകണം. കൂടുതൽ വിവരങ്ങൾ അതത് ബ്ലോക്ക്/കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോൺ: 0471-2737251, 2737252. Dt. 14/07/2026
************************
പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
9, 10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള 2026-27 വർഷത്തെ സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് ഒന്നാം ഘട്ട അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നവരും കുടുംബവാർഷിക വരുമാന പരിധി 2.50 ലക്ഷം രൂപ വരെയുള്ളവരുമായ പട്ടികജാതി വിദ്യാർത്ഥികൾ ആഗസ്റ്റ് 15നകം അപേക്ഷിക്കണം. അപേക്ഷകൾ സ്‌കൂളിൽ നിന്നും ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഓൺലൈനായി നൽകണം. കൂടുതൽ വിവരങ്ങൾ അതത് ബ്ലോക്ക് /മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോൺ: 0471-2737251, 2737252. Dt. 14/07/2026
************************
സർട്ടിഫിക്കറ്റ് ഹാജരാക്കണം
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതിൻമേൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനങ്ങളിൽ ആനുകൂല്യം ലഭിക്കുന്നതിലേക്കായി എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ ആയതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സർക്കാർ നിശ്ചയിച്ചു നൽകിയിട്ടുള്ള അധികാരികളിൽ നിന്നും ലഭ്യമാക്കി അടിയന്തരമായി അവരവരുടെ രജിസ്ട്രേഷൻ നിലനിൽക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളുയെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. Dt. 14/07/2026
************************
ലിറ്റിൽ കൈറ്റ്‌സ് അവാർഡുകൾ നാളെ (ജൂലൈ 14) മുഖ്യമന്ത്രി വിതരണം ചെയ്യും
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് നൽകുന്ന 2026-ലെ സംസ്ഥാന-ജില്ലാതല അവാർഡുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ വിതരണം ചെയ്യും. നാളെ (ജൂലൈ 14) രാവിലെ 10ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് ചടങ്ങ്. സംസ്ഥാനത്തെ 2,284 സർക്കാർ, എയ്ഡഡ് ഹൈസ്‌കൂളുകളിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബുകൾ കുട്ടികളുടെ രാജ്യത്തെ ഏറ്റവും വലിയ ഐ ടി ശൃംഖലയാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ്., കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് എന്നിവർ പങ്കെടുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി) തുടങ്ങിയ മേഖലകളിലെ പരിശീലനങ്ങൾ, സാമൂഹിക ഇടപെടലുകൾ, സ്‌കൂൾ വിക്കി, ഡിജിറ്റൽ മാഗസിൻ, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം എന്നിവയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനതലത്തിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 2.5 ലക്ഷം രൂപ, 2 ലക്ഷം രൂപ, 1.5 ലക്ഷം രൂപ വീതം ലഭിക്കും. ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് 40,000 രൂപയും രണ്ടാം സ്ഥാനത്തിന് 30,000 രൂപയും മൂന്നാം സ്ഥാനത്തിന് 20,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. ചടങ്ങ് കൈറ്റ് വിക്ടേഴ്‌സ് ചാനലിലും കൈറ്റിന്റെ വെബ് പ്ലാറ്റ്‌ഫോമുകളിലും തത്സമയം സംപ്രേഷണം ചെയ്യും. Dt. 13/07/2026
************************
പ്രൊഫിഷ്യൻസി അവാർഡ് 2026: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ 2026 മാർച്ചിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷിക്കാരയ വിദ്യാർഥികൾക്ക് നൽകുന്ന 'പ്രൊഫിഷ്യൻസി' അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ആഗസ്റ്റ് 10 വൈകുന്നേരം 5 മണി വരെ. https://www.hpwc.kerala.gov.in വെബ്‌സൈറ്റിലെ 'പ്രൊഫിഷ്യൻസി അവാർഡ് 2026' എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വയമായോ, കമ്പ്യൂട്ടർ സെന്ററുകളിലൂടെയോ അപേക്ഷ സമർപ്പിക്കാം. UDID കാർഡ്/ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, എസ്എസ്എൽസി / പ്ലസ്ടു മാർക്ക് ലിസ്റ്റ് ഒറിജിനൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണെങ്കിൽ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്) ഗൂഗിൾ ഫോമുകൾ: 1. SSLC https://docs.google.com/forms/d/e/1FAIpQLSc9Q4xb7pFUCd5ZqNDCIQ1md4CJAjYalL7410hLD1aDS zFW7Q/viewform?usp=header 2. Plus Two https://docs.google.com/forms/d/e/1FAIpQLSciJhXHNMhj_6PBZ39iN384mb_HcfYaXPOAoBnHiSrGM pqFQw/viewform?usp=header മാനദണ്ഡങ്ങൾ: എല്ലാ വിഷയങ്ങൾക്കും 'A' ഗ്രേഡോ അതിനുമുകളിൽ ഉള്ളവരോ മാത്രം അപേക്ഷിക്കുക (ബൗദ്ധിക വെല്ലുവിളികൾ (Intellectual Disability) നേരിടുന്നവർക്ക് ഗ്രേഡ് ബാധകമല്ല). 2026- മാർച്ചിൽ എസ്എസ്എൽസി / പ്ലസ്ടു പരീക്ഷ എഴുതി പാസ്സായവർ മാത്രം അപേക്ഷിച്ചാൽ മതി. (തുല്യതാ പരീക്ഷ, സേ പരീക്ഷ എഴുതി വിജയിച്ചവർ അപേക്ഷിക്കുന്നതിന് അർഹരല്ല). അപേക്ഷ സമർപ്പിച്ചവരിൽ നിന്നും യോഗ്യരായവരുടെ റാങ്ക് പട്ടിക തയാറാക്കി ഫണ്ടിന്റെ ലഭ്യതക്ക് അനുസരിച്ചായിരിക്കും പ്രൊഫിഷ്യൻസി അവാർഡിന് തിരഞ്ഞെടുക്കുക. എസ്എസ്എൽസി / പ്ലസ്ടു മാർക്ക് ലിസ്റ്റ് ഒറിജിനലിന്റെ പകർപ്പ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം (നെറ്റിൽ നിന്നും ലഭിച്ച മാർക്ക്‌ലിസ്റ്റ് ആണെങ്കിൽ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്). ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവ അറ്റാച്ച് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: https://www.hpwc.kerala.gov.in/, 0471- 2347768, 9497281896. Dt. 13/07/2026
************************
അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
2026 അധ്യയന വർഷത്തെ എൻജിനീയറിങ് കോഴ്‌സുകളിലേയ്ക്കുളള രണ്ടാംഘട്ട അലോട്ട്‌മെന്റ്, ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. എൻജിനീയറിങ് കോഴ്‌സുകളിലേയ്ക്കുളള രണ്ടാംഘട്ട അലോട്ട്‌മെന്ടിനായി ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും, 2026 ലെ ആർക്കിടെക്ച്ചർ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടി ആർക്കിടെക്ച്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്. ഈ ഘട്ടത്തിൽ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നവർക്ക് 02.07.2026 ലെ വിജ്ഞാപന പ്രകാരമുളള ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ് ബാധകമായിരിക്കും. ജൂലൈ 16 രാത്രി 11.59 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോഴ്സുകളിലേയ്ക്കുള്ള രണ്ടാം ഘട്ട താത്കാലിക അലോട്ട്‌മെന്റ്, ആർക്കിടെക്ച്ചർ കോഴ്സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് എന്നിവ ജൂലൈ 17ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487. Dt. 13/07/2026
************************
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം
മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി ജൂലൈ 13 ന് രാവിലെ 10 മണി മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും 13ന് https://hscap.kerala.gov.in -ൽ പ്രസിദ്ധീകരിക്കും. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാനാകില്ല. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്‌മെന്റിനോടൊപ്പം മോഡൽ റസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനും അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റുകളെ സംബന്ധിച്ചുള്ള വിശദ നിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും. അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂൾ ഹെൽപ് ഡെസ്‌കുകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ (അക്കാദമിക്) അറിയിച്ചു. Dt. 12/07/2026
************************
വൊക്കേഷണൽ ഹയർസെക്കണ്ടറി: സപ്ലിമെന്ററി പ്രവേശനത്തിന് അപേക്ഷിക്കാം
ഹയർ സെക്കണ്ടറി (വൊക്കേഷണൽ) മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ 15 വൈകുന്നേരം 5 വരെ അപേക്ഷിക്കാം. മുഖ്യ ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. ഹയർസെക്കന്ററി തലത്തിലെ NSQF അധിഷ്ഠിതമായ 41 കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) സ്‌കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. https://admission.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിൽ Candidate Login നിർമിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷാ സമർപ്പണം പൂർത്തിയാക്കാം. മുഖ്യഘട്ട അലോട്ട്‌മെന്റിൽ അപേക്ഷിച്ച കുട്ടികൾ അപേക്ഷ പുതുക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ 'APPLICATION' എന്ന ലിങ്കിലൂടെ അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അവ വരുത്തി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ സമർപ്പിക്കണം. Dt. 12/07/2026
************************
അപേക്ഷ ക്ഷണിച്ചു
2022-25 ഡിഗ്രി ബാച്ച് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, ആർട്സ് ആന്റ് സയൻസ്, മ്യൂസിക്, സംസ്കൃത കോളേജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലും ബിരുദ ബിരുദാനന്തര കോഴ്സിൽ ഒന്നാം വർഷ ക്ലാസിൽ അഡ്മിഷൻ നേടി പഠനം തുടരുന്ന വിദ്യാർഥികളിൽ നിന്നും സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പിജി ഫസ്റ്റ് ഇയർ റിന്യൂവലിനുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9446780308. Dt. 10/07/2026
************************
പോളിടെക്‌നിക് റഗുലർ ഡിപ്ലോമ 2026-27 പ്രവേശനം: ജില്ലാതല കൗൺസിലിംഗ് ജൂലൈ 14 മുതൽ 18 വരെ
സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് / Govt. Cost sharing (IHRD / CAPE) / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ജില്ലാതല കൗൺസിലിങ്ങ് ജൂലൈ 14 മുതൽ 18 വരെ അതാത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ നടത്തും. അപേക്ഷകർക്ക് ജൂലൈ 13 വരെ അഡ്മിഷൻ വെബ്‌സൈറ്റിലെ 'Counselling/ Spot Admission Registration' എന്ന ലിങ്ക് വഴി ഓൺലൈനായി ആപ്ലിക്കേഷൻ/ മൊബൈൽ /One Time Registration നമ്പരും ജനനതീയതിയും നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ ജില്ലാതല കൗൺസലിംഗിൽ പങ്കെടുപ്പിക്കുന്നതല്ല. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻപേർക്കും ജില്ലാതല കൗൺസലിംഗിൽ പങ്കെടുക്കാം. അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം കൗൺസലിംഗിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. ആയതിനാൽ അപേക്ഷകന് സൗകര്യപ്രദമായ ജില്ലകൾ നോക്കി തെരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൂന്ന് ജില്ലകൾക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകൾ അധികമായി ചേർക്കുന്നതിന് തടസ്സമുണ്ടായിരിക്കുന്നതല്ല. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. നിലവിൽ പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കിയാൽ മതിയാകും. സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, അഡ്മിഷൻ സ്ലിപ്പോ ഫീസ് അടച്ചതിന്റെ രസിതോ അഡ്മിഷൻ ലഭിച്ചതിന്റെ രേഖകളോ ഹാജരാക്കണം. പുതുതായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടണം. www.polvadmission.org യിൽ പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തിൽ അപേക്ഷകർ അതതു നോഡൽ പോളിടെക്‌നിക് കോളേജുകളിൽ ഹാജരാകണം. ദിവസത്തിലോ, സമയക്രമത്തിലോ മാറ്റം അനുവദിക്കുന്നതല്ല. കൗൺസലിംഗ് സമയത്ത് അപേക്ഷകന് അപ്പോൾ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേർത്ത് മുഴുവൻ ഫീസടച്ച് അഡ്മിഷൻ എടുക്കാം. ഫീസടച്ച് അഡ്മിഷൻ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷൻ റദ്ദാക്കപ്പെടുന്നതും ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നൽകുന്നതുമായിരിക്കും. Dt. 10/07/2026
************************
പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു
2026 മാർച്ച് മാസത്തിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സുക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ (ഹയർ സെക്കണ്ടറി വിഭാഗം) പോർട്ടലിൽ (hseportal.kerala.gov.in) ൽ ലഭ്യമാണ്. Dt. 10/07/2026
************************
അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ 2022-25 ഡിഗ്രി ബാച്ച് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടി 2025-26 വർഷം സർക്കാർ, എയ്ഡഡ്, ആർട്‌സ് & സയൻസ്, മ്യൂസിക്, സംസ്കൃത കോളേജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെൻറുകളിലും ബിരുദ ബിരുദാനാന്തര കോഴ്‌സിൽ ഒന്നാം വർഷ ക്ലാസ്സിൽ അഡ്മിഷൻ നേടി പഠനം തുടരുന്ന വിദ്യാർത്ഥികളിൽ നിന്നും സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പിജി ഫസ്റ്റ് ഇയർ റിന്യുവലിനുള്ള അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9446780308. Dt. 09/07/2026
************************
ഫലം പ്രസിദ്ധീകരിച്ചു
2026 ഫെബ്രുവരി നടത്തിയ സി.എം കിഡ്സ് സ്‌കോളർഷിപ്പ് (എൽ.പി) പരീക്ഷയുടെ പുനർമൂല്യനിർണ്ണയഫലം https://pareekshabhavan.kerala.gov.in, https://bpekerala.in/lss_uss_2026 വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. Dt. 09/07/2026
************************
ഫലം പ്രസിദ്ധീകരിച്ചു
ഫെബ്രുവരി 2026 – ഡി.എൽ.എഡ് (ജനറൽ) ഒന്ന്, മൂന്ന് സെമസ്റ്റർ റഗുലർ & സപ്ലിമെന്ററി പരീക്ഷയുടെ മൂല്യനിർണയ ഫലം www.pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. Dt. 08/07/2026
************************
കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങൾ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഐ&പി.ആർ.ഡി, പി. എൻ. പണിക്കർ ഫൗണ്ടേഷൻ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്ത് ജൂലൈ 11 രാവിലെ 9.30 ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രരചന മത്സരത്തിൽ പങ്കെടുക്കാൻ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, പ്രൈമറി വിഭാഗത്തിൽപ്പെട്ട കുട്ടികളെ ക്ഷണിക്കുന്നു. തിരുവനന്തപുരത്ത് ആയുർവ്വേദ കോളേജിന് സമീപത്തുള്ള കുന്നുംപുറം ചിന്മയ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. Dt. 08/07/2026
************************
അപേക്ഷാ തീയതി നീട്ടി
സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 വർഷത്തെ ബി.എസ്.സി.നഴ്‌സിംഗ് അല്ലൈഡ് ഹെൽത്ത് സയൻസ്സ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചതിനുശേഷം നാഷണൽ കമ്മീഷൻ ഫോർ അല്ലൈഡ് ഹെൽത്ത് കെയർ പ്രൊഫഷണൽ വ്യവസ്ഥകൾ പ്രോസ്‌പെക്ടസ്സിൽ ഉൾപ്പെടുത്തിയതിനാൽ അപേക്ഷാ സമർപ്പണത്തിനുള്ള തീയതി ജൂലൈ 18 വരെ നീട്ടി. പഴയ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ ക്ഷണിച്ച നിലവിലെ അഡ്മിഷൻ നോട്ടിഫിക്കേഷൻ പ്രകാരം യോഗ്യതാപരീക്ഷയിൽ 50% മാർക്കാണ് അല്ലൈഡ് ഹെൽത്ത് കെയർ ബിരുദ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നതിന് നിഷ്‌കർഷിച്ചിരിക്കുന്നത്. എന്നാൽ പുതിയ പാഠ്യപദ്ധതി പ്രകാരം ചില കോഴ്‌സുകളുടെ വിദ്യാഭ്യാസ യോഗ്യതയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ജനറൽ, എസ്.ഇ.ബി.സി, എന്നീ വിഭാഗക്കാർക്ക് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ അന്തിമ സമർപ്പണത്തിനുള്ള അവസാന തീയതി ജൂലൈ 20. ഭേദഗതികൾ ഉൾപ്പെടുത്തിയ പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ +2/ഹയർ സെക്കന്ററി പരീക്ഷയിലോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ രണ്ടാം വർഷത്തിൽ അപേക്ഷാർത്ഥിക്കു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് അപേക്ഷാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364, www.lbscentre.kerala.gov.in . Dt. 08/07/2026
************************
പ്ലസ് വണ്‍ - സ്‌പോർട്ട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് അഡ്മിഷൻ
സ്‌പോർട്ട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസൾട്ട് ജൂലൈ 9 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. കാൻഡിഡേറ്റ് ലോഗിനിലെ Sports Supplementary Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് റിസൽട്ട് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർ പ്രസ്തുത പേജിൽ നിന്നും അലോട്ട്‌മെന്റ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്മെന്റ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സ്‌കൂളും/ കോഴ്സും കൃത്യമായി മനസ്സിലാക്കണം. അലോട്ട്‌മെന്റ് ലെറ്റർ, അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും അഡ്മിഷൻ സമയത്ത് പ്രിന്റ് എടുത്ത് നൽകും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ സ്ഥിര പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടയ്‌ക്കേണ്ടതുള്ളു. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം രക്ഷിതാവിനോടൊപ്പം ജൂലൈ 10 ന് വൈകിട്ട് 4 മണിയ്ക്ക് മുൻപായി പ്രവേശനത്തിന് എത്തിച്ചേരണമെന്നും സ്‌പോർട്സ് ക്വാട്ടയിലെ അവസാന അലോട്ട്‌മെന്റാണിതെന്നും അറിയിച്ചു. Dt. 08/07/2026
************************
തീയതി നീട്ടി
സർക്കാർ ഐടിഐകളിൽ SCVET, NCVT അഫിലിയേഷനുള്ള ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലായ് 10 വരെ നീട്ടി. അപേക്ഷകർ 13 നകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷയുടെ വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം. https://itiadmissions.kerala.gov.in വഴിയും https://det.kerala.gov.in ലുള്ള ലിങ്ക് മുഖേനയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടാതെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഐടിഐകളിലും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക് സൗകര്യവുമുണ്ട്. Dt. 06/07/2026
************************
കേരള എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം: ഓൺലൈൻ ഓപ്ഷൻ നൽകുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു
2026-27 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശത്തിന് ഓൺലൈനായി ഓപ്ഷൻ നൽകുന്നതിനുള്ള അവസാന തീയതി ജൂലായ് 7 ഉച്ചയ്ക്ക് 12 മണി വരെയായി ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് ജൂലായ് 2 ലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. Dt. 06/07/2026
************************
കീം 2026 അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2026 ലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുളളവരുടെ വിവിധ കാറ്റഗറി/ കമ്മ്യൂണിറ്റി സംവരണം/ ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. Dt. 06/07/2026
************************
പോളിടെക്‌നിക് ഡിപ്ലോമ അവസാന അലോട്ട്‌മെന്റ് ലിസ്റ്റ് ജൂലൈ 6ന് ; ജൂലൈ 10-നകം പ്രവേശനം നേടണം
ഗവൺമെന്റ്, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി., കേപ്പ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള ഡിപ്ലോമ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂലൈ 6ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ ജൂലൈ 10 വൈകുന്നേരം 4ന് മുൻപായി അതത് സ്ഥാപനങ്ങളിൽ മുഴുവൻ ഫീസുമടച്ച് പ്രവേശനം നേടണം. ഉയർന്ന ഓപ്ഷനുവേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെൻറ്റ് ലഭിച്ച സ്ഥാപനങ്ങളിൽ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവേശനം നേടിയില്ലെങ്കിൽ അഡ്മിഷൻ റദ്ദാകുമെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്‌സ് ട്രെയിനിങ് ആന്റ് റിസർച്ച് അറിയിച്ചു. എന്നാൽ, നേരത്തെ ഫീസടച്ച് അഡ്മിഷൻ എടുത്ത വിദ്യാർഥികൾക്ക് ഇത് ബാധകമല്ല. Dt. 05/07/2026
************************
വിദ്യാർഥികൾക്കായി ക്വിസ്, ചിത്രരചന മത്സരങ്ങൾ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഐ&പി.ആർ.ഡി വകുപ്പ്, കേന്ദ്ര മന്ത്രാലയങ്ങളായ സ്‌കൂൾ എഡ്യൂക്കേഷൻ & ലിറ്ററസി, ഉന്നത വിദ്യാഭ്യാസം, പി.എൻ.പണിക്കർ ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി മത്സരങ്ങൾ നടത്തും. ജൂലൈ 11ന് ജില്ലാതലത്തിലും ജൂലൈ 18ന് സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന ഒരു ലക്ഷം രൂപ പ്രൈസ്മണിയുള്ള വായന ക്വിസ് പരിപാടിയിൽ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥി/ വിദ്യാർത്ഥിനികൾക്ക് പങ്കെടുക്കാം. ഒന്നാംഘട്ടം സ്‌കൂൾ തലത്തിലും രണ്ടാംഘട്ടം ജില്ലാതലത്തിലും മൂന്നാംഘട്ടം സംസ്ഥാനതലത്തിലുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂൾ തലത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന രണ്ടുപേർക്ക് ജില്ലാതലത്തിൽ മത്സരിക്കാം. ജില്ലാതലത്തിൽ മത്സരിക്കുന്ന രണ്ടുപേർക്ക് സംസ്ഥാനതലത്തിൽ മത്സരിക്കാം. എല്ലാ ജില്ലകളിലും ജൂലൈ 11 രാവിലെ 10 ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രരചന മത്സരത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, പ്രൈമറി വിഭാഗത്തിൽപ്പെട്ട എല്ലാ കുട്ടികൾക്കും പങ്കെടുക്കാം. തിരുവനന്തപുരത്ത് ആയുർവേദ കോളേജിന് സമീപത്തുള്ള കുന്നുംപുറം ചിന്മയ സ്‌കൂൾ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. Dt. 03/07/2026
************************
നാഷണൽ മീൻസ് കം മെരിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
2026-27 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെരിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ജനുവരി 21 ന് നടന്ന നാഷണൽ മീൻസ് കം മെരിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ എഴുതി സ്‌കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് https://scholarships.gov.in മുഖേന പുതിയ അപേക്ഷ സമർപ്പിക്കാം. കൂടാതെ, മുൻവർഷങ്ങളിൽ സ്‌കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷയും ഇതേ പോർട്ടൽ മുഖേന സമർപ്പിക്കാം. അപേക്ഷകൾ ആഗസ്റ്റ് 31നകം സമർപ്പിക്കണം. Dt. 03/07/2026
************************
കേന്ദ്രീകൃത അലോട്ട്‌മെന്റ് ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു
സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സുകളിലേയ്ക്ക് 2026-2027 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ജൂലൈ 2ന് ആരംഭിച്ചു. ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ എൻജിനിയറിങ് കോഴ്‌സുകളിലേയ്ക്ക് ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാവുന്നതാണ്. സർക്കാർ/എയ്ഡഡ്/സ്വയംഭരണഎയ്ഡഡ്/സർക്കാർ കോസ്റ്റ് ഷെയറിംഗ്/സ്വകാര്യ സ്വാശ്രയ/സ്വയംഭരണ (സ്വകാര്യ സ്വാശ്രയ) എൻജിനിയറിങ് കോളേജുകളിലേയ്ക്കാണ് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ക്ഷണിക്കുന്നത്. 2026-ലെ എൻജിനിയറിങ് കോഴ്‌സുകളിലേയ്ക്കുളള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ജൂലൈ 6 വൈകുന്നേരം 4 വരെ www.cee.kerala.gov.in ലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുളള ഓപ്ഷനുകൾ തുടർന്നുളള ഘട്ടത്തിൽ പുതുതായി നൽകാൻ സാധിക്കുന്നതല്ല. ആയതിനാൽ പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ എൻജിനിയറിങ് കോഴ്സുകളിലേയ്ക്കും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷനുകൾ നൽകാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471- 2332120, 0471-2338487. Dt. 03/07/2026
************************
ജി.എൻ.എം., എ.എൻ.എം. കോഴ്സുകളിലേക്ക് അപേക്ഷ ജൂലൈ 3 മുതൽ
2026-27 അധ്യയന വർഷത്തെ ആരോഗ്യ വകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM), ഓക്‌സിലറി നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (ANM) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരമാണ് പ്രവേശനം. അപേക്ഷകൾ ജൂലൈ 3 മുതൽ 23 വരെ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ വെബ്‌സൈറ്റായ www.lbscentre.kerala.gov.in വഴി ഓൺലൈനായി സമർപ്പിക്കാം. ജി.എൻ.എം., എ.എൻ.എം. എന്നീ രണ്ട് കോഴ്സുകൾക്കും ഒരൊറ്റ അപേക്ഷ മതി. അപേക്ഷ സമർപ്പിക്കുമ്പോൾ താൽപര്യമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാം. പൊതുവിഭാഗത്തിന് ജി.എൻ.എം. കോഴ്സിന് 400 രൂപയും, ജി.എൻ.എം.-എ.എൻ.എം. രണ്ടിനും ചേർന്ന് അപേക്ഷിക്കുമ്പോൾ 600 രൂപയും, എ.എൻ.എം. കോഴ്സിന് മാത്രം 300 രൂപയുമാണ് അപേക്ഷാഫീസ്. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് യഥാക്രമം 200 രൂപ, 300 രൂപ, 150 രൂപ എന്നിങ്ങനെയാണ് ഫീസ്. ഓൺലൈനായോ ഫെഡറൽ ബാങ്ക് ശാഖകൾ വഴിയോ ജൂലൈ 3 മുതൽ 23 വരെ ഫീസ് അടയ്ക്കാം. ജി.എൻ.എം. കോഴ്സിന് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 40 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം. അർഹരായ അപേക്ഷകരുടെ അഭാവത്തിൽ മറ്റ് സ്ട്രീമുകളിൽ നിന്ന് ഹയർ സെക്കൻഡറി വിജയിച്ചവരെയും പരിഗണിക്കും. എ.എൻ.എം. കോഴ്സിന് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. കൂടാതെ മലയാളം വായിക്കാനും എഴുതാനും അറിയണം. പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 0471- 2560361, 2560302, 2560303, 2560364. Dt. 02/07/2026
************************
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കായി ജൂലൈ 3ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കായി ജൂൺ 3നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കായി ജൂൺ 4നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കായി ജൂൺ 5നും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കായി ജൂൺ 6നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. Dt. 02/07/2026
************************
തുല്യതാ കോഴ്‌സുകൾ: രജിസ്‌ട്രേഷൻ ജൂലൈ 20 വരെ
കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സാക്ഷരത കോഴ്‌സ്, നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾ എന്നിവയിലേക്കുള്ള രജിസ്‌ട്രേഷൻ ജൂലൈ 20 വരെ നീട്ടി. ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കോഴ്‌സുകളുടെ പ്രോസ്‌പെക്ടസ്, അപേക്ഷാ ഫോം, ചെല്ലാൻ എന്നിവ literacymissionkerala.org ൽ ലഭ്യമാണ്. വിവിധ കാരണങ്ങളാൽ അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാകാത്തവർക്കും ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർക്കും പഠനം പുനരാരംഭിക്കാനോ തുടരാനോ ആഗ്രഹിക്കുന്നവർക്കും തുല്യതാ കോഴ്‌സുകൾ മികച്ച അവസരമാണ്. സാക്ഷരതാമിഷൻ നടത്തുന്ന പത്താംതരം തുല്യതാ സർട്ടിഫിക്കറ്റിന് കേരള പി.എസ്.സി.യുടെ അംഗീകാരമുണ്ട്. ഹയർ സെക്കൻഡറി തുല്യതാ സർട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനും അംഗീകൃതമാണ്. നാലാംതരം, ഏഴാംതരം തുല്യതാ കോഴ്‌സുകൾക്ക് കുറഞ്ഞ പ്രായപരിധി 15 വയസാണ്. നാലാംതരം തുല്യതയിൽ നവസാക്ഷരർക്കും പ്രൈമറി പഠനം പൂർത്തിയാക്കാൻ കഴിയാതിരുന്നവർക്കും, ഏഴാംതരം തുല്യതയിൽ നാലാംതരം തുല്യത വിജയിച്ചവർക്കും അപ്പർ പ്രൈമറി തലത്തിൽ പഠനം മുടങ്ങിയവർക്കുമാണ് പ്രവേശനം. ഈ രണ്ട് കോഴ്‌സുകളിലേക്കും പഠിതാക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കുന്നില്ല. ഏഴാംതരം പാസായ 17 വയസ് പൂർത്തിയായവർക്കും 2019 വരെയുള്ള കാലയളവിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാമിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്. കോഴ്‌സ് വിജയിക്കുന്നവർക്ക് ഉന്നത പഠനത്തിനും പ്രൊമോഷനും പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്. പത്താം ക്ലാസ് വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലേക്ക് ചേരാം. പ്ലസ് ടു/ പ്രീഡിഗ്രീ തോറ്റവർക്കും ഇടയ്ക്കുവെച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കണ്ടറി കോഴ്‌സിൽ ചേരാം. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഉള്ളത്. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്‌സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അഡ്മിഷൻ ഫീസും കോഴ്‌സ് ഫീസും ഉൾപ്പെടെ 2600 രൂപയാണ് ഹയർ സെക്കൻഡറി കോഴ്‌സിനുള്ളത്. പത്താംതരത്തിന് അപേക്ഷാഫീസും കോഴ്‌സ് ഫീസും ഉൾപ്പെടെ 1950 രൂപയാണ്. എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കോഴ്‌സ് ഫീസ് ഇല്ല. രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കണം. സംസ്ഥാനത്തെ വിവിധ ജില്ലാ സാക്ഷരതാമിഷനുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പഠനകേന്ദ്രങ്ങളിൽ പൊതുഅവധി ദിവസങ്ങളിലാണ് തുല്യതാ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി വിഹിതം വകയിരുത്തിയും നിരവധി പഠിതാക്കൾക്ക് തുല്യതാ കോഴ്‌സുകളിൽ ചേരാൻ അവസരമൊരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സംസ്ഥാന സാക്ഷരതാമിഷൻ ഓഫീസുമായോ ബന്ധപ്പെട്ട ജില്ലാ സാക്ഷരതാമിഷൻ ഓഫീസുമായോ പഠനകേന്ദ്രങ്ങളുടെ ചുമതലയുള്ള പ്രേരക്മാരുമായോ ബന്ധപ്പെടാം. Dt. 02/07/2026
************************
യോഗ്യതാ പരീക്ഷയുടെ മാർക്ക് ഓൺലൈനായി സമർപ്പിക്കണം
2026 ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് നാറ്റാ സ്‌കോറും, യോഗ്യത പരീക്ഷയിൽ (പ്ലസ്ടു/ ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാർക്കും ഓൺലൈനായി സമർപ്പിക്കുന്നതിനും അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിനും ജൂലൈ 3 രാത്രി 11.59 വരെ വെബ്‌സൈറ്റിൽ സൗകര്യം ലഭ്യമാകുന്നതാണ്. വെബ്‌സൈറ്റ് വഴി യഥാസമയം നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA-2025/2026) പരീക്ഷയിൽ ലഭിച്ച സ്‌കോറും, യോഗ്യത പരീക്ഷയിൽ (പ്ലസ്ടു/ ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാർക്കും സമർപ്പിക്കാത്ത വിദ്യാർഥികളെയും ആവശ്യമായ രേഖകൾ upload ചെയ്യാത്തവരെയും 2025/ 2026-ലെ NATA യോഗ്യത നേടാത്തവരെയും ആർക്കിടെക്ചർ പ്രവേശനത്തിനുള്ള റാങ്കിന് പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120, 2338487. Dt. 02/07/2026
************************
ഹയർസെക്കണ്ടറി സ്‌പോർട്ട്‌സ് ക്വാട്ട സപ്ലിമെൻററി അലോട്ട്‌മെന്റ്
മുഖ്യഘട്ടത്തിൽ രണ്ട് അലോട്ട്‌മെൻറുകളും സപ്ലിമെന്ററിഘട്ടത്തിൽ ഒരു അലോട്ട്‌മെന്റും ഉൾപ്പെട്ടതാണ് സ്‌പോർട്സ് ക്വാട്ട പ്രവേശനം. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്‌മെൻറുകൾ ജൂലൈ 2 ന് പൂർത്തിയാകും. മുഖ്യഘട്ടത്തിൽ പരിഗണിക്കുന്നതിനായി സ്‌പോർട്‌സ് മികവ് രജിസ്‌ട്രേഷനും ജില്ലാ സ്‌പോർട്സ് അധികൃതരുടെ വെരിഫിക്കേഷനും ജൂൺ 9 മുതൽ ജൂൺ 17 വരെയും സ്‌കൂൾ / കോഴ്‌സുകൾ ഓപ്ഷനായി സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം ജൂൺ 10 മുതൽ 18 വരെയും അനുവദിച്ചിരുന്നു. മുഖ്യഘട്ടത്തിൽ സ്‌പോർട്സ് മികവ് രജിസ്‌ട്രേഷൻ നടത്തി ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും സ്‌കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് ജൂലൈ 2 മുതൽ 6 ന് വൈകിട്ട് 5 മണിവരെ അതത് ജില്ലാ സ്‌പോർട്സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് നേടാവുന്നതാണ്. മുഖ്യഘട്ടത്തിൽ സ്‌കോർ കാർഡ് നേടിയ ശേഷം സ്‌പോർട്‌സ് പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്കും പുതിയതായി സ്‌കോർ കാർഡ് നേടുന്നവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് വേക്കൻസിക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി അപേക്ഷ പുതുക്കുവാനുള്ള സൗകര്യം ക്യാൻഡിഡേറ്റ് ലോഗിനിലെ Renewal Application ലിങ്കിലൂടെ ലഭ്യമാകും. പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ Create Candidate Login-Sports ലിങ്കിലൂടെ Candidate Login-Sports രൂപീകരിക്കേണ്ടതാണ്. പ്രവേശനവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് നിർവഹിക്കേണ്ടത്. ജൂലൈ 3 മുതൽ ജൂലൈ 7 ന് വൈകിട്ട് 4 വരെ ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെൻറിനായുള്ള വേക്കൻസി അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ൽ ജൂലൈ 3 ന് രാവിലെ 10 മണിയ്ക്ക് പ്രസിദ്ധീകരിക്കും. Dt. 01/07/2026
************************
ഡെപ്യൂട്ടേഷൻ നിയമനം
എസ്.സി.ഇ.ആർ.ടി. കേരളയിൽ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ക്ലാർക്ക്/ സീനിയർ ക്ലാർക്ക് തസ്തികയിലുള്ള ജീവനക്കാരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ നിരാക്ഷേപപത്രം സഹിതം ജൂലൈ 30നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം വിലാസത്തിൽ ലഭിക്കണം. Dt. 01/07/2026
************************
സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷാ തിയതി മാറ്റി
ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം ജൂലൈ 11, 12 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷ ആഗസ്റ്റ് 8, 9 തീയതികളിലേക്ക് മാറ്റി. അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിയുള്ളതിനാലാണിത്. Dt. 01/07/2026
************************
മാനേജ്‌മെന്റ് സീറ്റുകളിലേക്ക് ബി. ടെക് പ്രവേശനം
സംസ്ഥാന ഗതാഗത വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ 2026-27 അധ്യയന വർഷത്തിൽ ബി.ടെക് പ്രവേശനത്തിന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള മാനേജ്‌മെന്റ് സീറ്റുകളിലേക്ക് കേരള സർക്കാരിന്റെ പ്രവേശന പരീക്ഷയിൽ റാങ്ക് ലഭിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.sctce.ac.in വഴി ഓൺലൈനായി നൽകണം. വിശദവിവരങ്ങൾക്ക്: www.sctce.ac.in, ഫോൺ: 0471 2490572, 9495565772. Dt. 30/06/2026
************************
ഐ.ടി.ഐ പ്രവേശനം
സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ SCVT, NCVT അഫിലിയേഷനുള്ള ട്രേഡുകളിലേക്കുള്ള 2026 വർഷത്തെ പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് വകുപ്പ് വെബ്സൈറ്റിൽ (https://det.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂൺ 30 ൽ നിന്നും ജൂലൈ 6 വരെ ദീർഘിപ്പിച്ചു. അപേക്ഷകർ ജൂലൈ 9 നകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. https://itiadmissions.kerala.gov.in പോർട്ടൽ വഴിയും https://det.kerala.gov.in വെബ്സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടാതെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഐടിഐകളിലും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഹെൽപ്-ഡെസ്‌ക് സാകര്യവും ഒരുക്കിയിട്ടുണ്ട്. Dt. 30/06/2026
************************
തീയതി നീട്ടി
സർക്കാർ ഐടിഐകളിൽ SCVT, NCVT അഫിലിയേഷനുള്ള ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് https://det.kerala.gov.in ൽ. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലായ് 6 വരെ നീട്ടി. അപേക്ഷകർ ജൂലായ് 9 നകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. https://itiadmissions.kerala.gov.in വഴിയും https://det.kerala.gov.in വെബ് സൈറ്റിലെ ലിങ്ക് മുഖേനയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടാതെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഐടിഐകളിലും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഹെൽപ്-ഡെസ്ക് സൗകര്യവുമുണ്ട്. Dt. 30/06/2026
************************
കീം 2026 - താത്ക്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2026 ലെ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം (ഭിന്നശേഷി വിഭാഗം ലിസ്റ്റ് ഒഴികെ) എന്നിവയ്ക്ക് അർഹരായവരുടെ താത്ക്കാലിക ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് സാധുവായ പരാതികൾ കീം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ജൂലൈ 2 രാത്രി 11.59 നകം അറിയിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487. Dt. 30/06/2026
************************
ഓപ്ഷൻ രജിസ്ട്രേഷന് സൗകര്യം
കീം 2026 ഓപ്ഷൻ രജിസ്ട്രേഷനായുള്ള ഹെൽപ്പ് ഡെസ്ക് ആറ്റിങ്ങൽ ഐഎച്ച്ആർഡി എൻജിനിയറിങ് കോളജിൽ പ്രവർത്തനമാരംഭിച്ചു. വിദ്യാർഥികൾക്ക് കോളജിൽ നേരിട്ട് ഹാജരായി സൗജന്യമായി നൽകുന്ന ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 9446700417, 9847528128, 9895262333. Dt. 29/06/2026
************************
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സ് ആണ് യോഗ്യത. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്‌സിൽ ചേരുന്നവർക്ക് ലഭിക്കും. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 0471 2570471, 9846033009, www.srccc.in. Dt. 29/06/2026
************************
കെ-ടെറ്റ് അസൽ രേഖകളുടെ പരിശോധന ജൂൺ 30 മുതൽ
2025 ഡിസംബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം ഫെബ്രുവരി 22, 23 തീയതികളിൽ പരീക്ഷ എഴുതി വിജയിച്ചവരുടെ അസൽ രേഖകളുടെ പരിശോധന ജൂൺ 30 മുതൽ ജൂലൈ 12 വരെ വ്യവസ്ഥകൾക്ക് വിധേയമായി, പരീക്ഷയെഴുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നടത്തും. വിശദമായ നിർദേശങ്ങൾ https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Dt. 29/06/2026
************************
SSLC SAY പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
എസ്.എസ്.എൽ.സി SAY (ജൂൺ 2026), ടി.എച്ച്.എസ്.എൽ.സി SAY (ജൂൺ 2026) പരീക്ഷകളുടെ ഫലം https://pareekshabhavan.kerala.gov.in , https://sslcexam.kerala.gov.in , https://thslcexam.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. Dt. 27/06/2026
************************
ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം ജൂൺ 29 മുതൽ
ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് https://admission.vhseportal.kerala.gov.in ൽ ജൂൺ 29 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. https://admission.vhseportal.kerala.gov.in ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്സ് വേർഡും നൽകി ലോഗിൻ ചെയ്ത് Allotment Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. ഒന്ന് / രണ്ട് അലോട്ട്‌മെന്റുകളിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ്‌റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല. മൂന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 29 മുതൽ ജൂലൈ 2ന് വൈകുന്നേരം 4 വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ സ്ഥിര പ്രവേശനം നേടാം. ഈ അലോട്ട്‌മെന്റിൽ താത്കാലിക പ്രവേശനം അനുവദനീയമല്ല. അതിനാൽ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥി ജൂലൈ 2ന് വൈകുന്നേരം 4 ന് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടാതിരുന്നാൽ, അഡ്മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകും. Dt. 27/06/2026
************************
പ്ലസ്സ് വൺ മൂന്നാം അലോട്ട്‌മെൻറ്: പ്രവേശനം ജൂൺ 29 മുതൽ ജൂലൈ 3 വരെ
പ്ലസ്സ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസൾട്ട് ജൂൺ 29 ന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 29 ന് രാവിലെ 11 മണി മുതൽ ജൂലൈ 3 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്‌മെൻറ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെൻറ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെൻറ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. രണ്ട് അലോട്ട്‌മെൻറുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്‌മെൻറിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല. താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി റാങ്ക് വിവരങ്ങൾ അവസരം ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് തന്നെ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള സപ്ലിമെൻററി അലോട്ട്‌മെൻറുകളിൽ പരിഗണിക്കില്ല. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം ജൂലൈ 3 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം. സ്‌പോർട്‌സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെൻറും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 29 ന് രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് ജൂലൈ 2 ന് വൈകിട്ട് 4 മണി വരെയാണ്. പട്ടികജാതി/പട്ടിക വർഗ്ഗ വികസന വകുപ്പുകളുടെ കീഴിലുള്ള മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെൻറ് റിസൽട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്. പ്രവേശനം ജൂൺ 29 ന് രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് ജൂലൈ 3 ന് വൈകിട്ട് 5 മണി വരെയാണ്. മെരിറ്റ് ക്വാട്ട മൂന്നാം അലോട്ട്‌മെൻറിനോടൊപ്പം സ്‌പോർട്ട്‌സ് ക്വാട്ട രണ്ടാം അലോട്ട്‌മെൻറ് പ്രകാരമുള്ള അഡ്മിഷൻ മറ്റ് ക്വാട്ടകളിലെ അഡ്മിഷൻ എന്നിവയും നടക്കുന്നതിനാൽ ഒന്നിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക് ഏറ്റവും കൂടുതൽ ക്വാട്ടകളിൽ അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം. പ്രവേശന നടപടികൾ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ല. ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് സപ്ലിമെൻററി അലോട്ട്‌മെൻറിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെൻറിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെൻററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ/ നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെൻറ് ലഭിക്കാത്തവർക്ക് സപ്ലിമെൻററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാം. തുടർ അലോട്ട്മെന്റുകൾക്കുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. Dt. 27/06/2026
************************
കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ
കീം(KEAM) പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. എറണാകുളം കളമശേരി, പത്തടിപാലം ഗവൺമെന്റ് റെസ്റ്റ് ഹൗസിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി. എം. ജോൺ ഫലപ്രഖ്യാപനം നടത്തും. നേരത്തെ, ജൂൺ 22ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തെ തുടർന്ന് മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർത്ഥികളും, രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം മാറ്റിയത്.Dt.26.06.2026
************************
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്മെന്റ്
2026-27 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്കും ട്രയൽ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org യിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി 'Trial Rank Details, Trial allotment details' ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്മെന്റും പരിശോധിക്കാം. അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്താനും അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും ജൂൺ 26 വൈകിട്ട് 5 വരെ സമയമുണ്ട്. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./ എയിഡഡ്/ ഗവ കോസ്റ്റ് ഷേയറിംഗ് (IHRD/CAPE) പോളിടെക്‌നിക് കോളേജിലെ ഹെല്പ് ഡെസ്‌ക്കുമായി ബന്ധപ്പെടണം Dt. 24/06/2026