Press Release


************************

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ
കീം(KEAM) പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. എറണാകുളം കളമശേരി, പത്തടിപാലം ഗവൺമെന്റ് റെസ്റ്റ് ഹൗസിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി. എം. ജോൺ ഫലപ്രഖ്യാപനം നടത്തും. നേരത്തെ, ജൂൺ 22ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തെ തുടർന്ന് മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർത്ഥികളും, രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം മാറ്റിയത്.Dt.26.06.2026
************************
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്മെന്റ്‌
2026-27 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്കും ട്രയൽ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org യിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി 'Trial Rank Details, Trial allotment details' ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്മെന്റും പരിശോധിക്കാം. അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്താനും അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും ജൂൺ 26 വൈകിട്ട് 5 വരെ സമയമുണ്ട്. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./ എയിഡഡ്/ ഗവ കോസ്റ്റ് ഷേയറിംഗ് (IHRD/CAPE) പോളിടെക്‌നിക് കോളേജിലെ ഹെല്പ് ഡെസ്‌ക്കുമായി ബന്ധപ്പെടണം Dt. 24/06/2026
************************



Web Analytics
Web Analytics